കേരളത്തിലെ 63 അംഗ എഐസിസി അന്തിമപട്ടിക പുറത്ത്

0

കേരളത്തില്‍ നിന്നുള്ള എഐസിസി പട്ടിക പുറത്ത്. അന്തിമപട്ടികയില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരടക്കം 63 പേരാണ് ഉള്‍പ്പെട്ടത് ആദ്യം സമര്‍പ്പിച്ച 87 അംഗ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പട്ടിക 63 ലേക്ക ചുരുക്കിയത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള 12 പേരും 14 വനിതകളും ഉള്‍പ്പെട്ടതാണ് പട്ടിക.

ഷാനിമോള്‍ ഉസ്മാന്‍, ലതിക സുഭാഷ്, പത്മജ വേണുഗോപാല്‍, മാലേത്ത് സരളാദേവി, അഡ്വ ഫാത്തിമ റോസ്‌ന, ദീപ്തി മേരി വര്‍ഗീസ്, ജെബി മേത്തര്‍,അന്‍സജിത റസല്‍,ഡോ.ഹരിപ്രിയ തുടങ്ങിയവരാണ് വനിതകളുടെ പട്ടികയില്‍ ഉള്ളത്്. ദളിത് വിഭാഗത്തില്‍ നിന്ന് എ.പി അനില്‍കുമാറും പി.കെ ജയലക്ഷ്മിയും അടക്കം 12 പേര്‍. റോജി എം. ജോണ്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ യുവജനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി,ഡോ ശൂരനാട് രാജശേഖരന്‍ എന്നിവരാണ് കെ.പി.സി.സി ഭാരവാഹികളില്‍ നിന്ന് പട്ടികയിലുള്ളത്. 11 എം.പിമാര്‍ക്ക് പുറമെ എം.എല്‍.എമാരുടെ കൂട്ടത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, വി.പി സജീന്ദ്രന്‍ തുടങ്ങിയവരും ഉള്‍പ്പെടുന്നു.

മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരുടെ കൂട്ടത്തിലാണ് രമേശ് ചെന്നിത്തലയും കെ.മുരളീധരനും വി.എം സുധീരനും ഉള്‍പ്പെടുന്നത്. ഡി.സി.സി പ്രസിഡന്റുമാരില്‍ നിന്ന് ടി.എന്‍ പ്രതാപന്‍, ബിന്ദുകൃഷ്ണ, ടി.സിദ്ദിഖ് എന്നിവരെ നോമിനേറ്റ് ചെയ്തു. 97 പേരുടെ പട്ടികയായിരുന്നു ആദ്യം സമര്‍പ്പിച്ചത്. വനിത ദളിത് പ്രാതിനിധ്യം ഇല്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി തിരിച്ചയച്ചതോടെ വെട്ടലും തിരുത്തലും വരുത്തി 87 പേരുടെ പട്ടികയാക്കി. ഇത്രയും പേര്‍ പറ്റില്ലെന്ന് അറിയിച്ചതോടെ അംഗങ്ങളുടെ എണ്ണം 63 ആക്കി ചുരുക്കി. ഇതില്‍ 39 പേര്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടവരും ശേഷിക്കുന്നവര്‍ നോമിനേറ്റഡുമാണ്.

(Visited 78 times, 1 visits today)