കണ്ണൂരിൽ വ്യാജ ഹർത്താലിന്‍റെ പേരിൽ അഴിഞ്ഞാട്ടം

0

സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ഹർത്താലിന്‍റെ മറവിൽ കണ്ണൂർ നഗരത്തിൽ എസ്ഡിപിഐയുടെ നേതൃത്വത്തിൽ അഴിഞ്ഞാട്ടം. രാവിലെ മുതൽ വാഹനങ്ങൾ തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്ത ഒരുസംഘം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷമായി. പോലീസ് ലാത്തിവീശി ഹർത്താൽ അനുകൂലികളെ ഓടിക്കുകയായിരുന്നു.

സോഷ്യൽ മീഡിയ വഴി ആഹ്വാനം ചെയ്ത ജനകീയ ഹർത്താലിന്‍റെ മറവിൽ മതതീവ്രവാദ സംഘടനകളാണെന്ന് മനസിലാക്കുന്നതിൽ പോലീസും ഇന്‍റലിജൻസും പൂർണമായും പരാജയപ്പെട്ടിരുന്നു. രാവിലെ മലബാറിലെ വിവിധ മേഖലകളിൽ സംഘർഷമുണ്ടായപ്പോഴാണ് സ്ഥിതി മോശമാണെന്ന തിരിച്ചറിവ് പോലീസിനുണ്ടാകുന്നത്. ഇതോടെ രംഗത്തിറങ്ങിയ പോലീസ് ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിൽ സംഘർഷം അരങ്ങേറിയത്.

സോഷ്യൽ മീഡിയ ഹർത്താലിന് പിന്നിൽ വലിയ തോതിൽ മുന്നൊരുക്കം നടന്നിട്ടുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. കാഷ്മീരിൽ കൊല്ലപ്പെട്ട എട്ട് വയസുകാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാവിലെ ഹർത്താൽ അനുകൂലികൾ തെരുവിലിറങ്ങിയതെങ്കിലും കണ്ണൂർ പോലീസ് സ്റ്റേഷനിലേക്ക് നടന്ന മാർച്ചിൽ വിളിച്ചത് തീവ്രമുദ്രാവാക്യങ്ങളായിരുന്നു.

(Visited 205 times, 1 visits today)