ഭിക്ഷക്കാരിയായിരുന്ന വയോധിക താമസിച്ച ഷെഡ്ഡില്‍നിന്ന് മരണശേഷം കിട്ടിയത് പണത്തിന്റെ വന്‍ശേഖരം

0

ഭിക്ഷയെടുത്ത് ഒറ്റയ്ക്കു താമസിച്ച വയോധിക മരിച്ചുകിടന്ന ഒറ്റമുറി ഷെഡ് പണത്തിന്റെ കലവറ. നാണയങ്ങളും നോട്ടുകളുമായി ലക്ഷങ്ങള്‍ ഉണ്ടെന്നാണ് നിഗമനം. പോലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പണം എണ്ണിത്തീര്‍ന്നിട്ടില്ല.

ചെട്ടികാട് പള്ളിപ്പറമ്പില്‍ ചാച്ചി എന്ന് വിളിക്കുന്ന റോസമ്മയുടെ ഷെഡ്ഡില്‍നിന്നാണ് പണം കണ്ടെടുത്തിരിക്കുന്നത്.

ബന്ധുക്കളും നാട്ടുകാരുമാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ബുധനാഴ്ചയാണ് ഷെഡ്ഡിലെ ചവറുകള്‍ക്കിടയില്‍ ടിന്നുകളിലടച്ചനിലയില്‍ പൈസ ശ്രദ്ധയില്‍പ്പെട്ടത്. വൈകുംവരെ 68,865 രൂപ എണ്ണി. കേടുപാടുപറ്റിയ കറന്‍സികളുമുണ്ട്. ഇത് പതിനായിരം രൂപയോളം വരുമെന്നാണ് സൂചന.

പോലീസിന്റെയും പഞ്ചായത്ത് അംഗം ആലീസ് സന്ധ്യാവിന്റെയും സാന്നിധ്യത്തില്‍ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് പണം എണ്ണിത്തിട്ടപ്പെടുത്തിവരികയാണ്.

വ്യാഴാഴ്ചയും പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് തുടരും. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് റോസമ്മയെ മരിച്ചനിലയില്‍ കാണുന്നത്. രണ്ടുദിവസമായി ഇവരെ പുറത്തേക്ക് കാണാതെവന്നപ്പോള്‍ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ ഷെഡ്ഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

(Visited 247 times, 1 visits today)