രാജ്യത്തിനു പെണ്‍കുട്ടികളെ വേണ്ടേ ?

0

കത്വവയില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഘം ചെയ്്ത് കൊലപ്പെടുത്തിയതിന് പിന്നാലെ സൂറത്തില്‍ നിന്ന് പതിനൊന്നുവയസുകാരിയെ പീഡിപ്പിക്കപ്പെട്ട് കൊലപ്പെടുത്തിയ വാര്‍ത്തയും പുറത്തുവരുന്നു. ഇന്നലെയാണ് പതിനൊന്നുകാരിയെ ശരീരത്തില്‍ എഴുപതില്‍ പരം മാരകമുറിവുകളുമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യക്കൂമ്പാരത്തിലായിരുന്നു
മൃതദേഹം. മരിച്ചതാരാണെന്ന് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ശേഷമാണ് കൊലചെയ്യപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായതോടെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. കത്വവ സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ബിജെപി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധം. മോദിഭരണത്തില്‍ നടക്കുന്ന ന്യൂനപക്ഷപീഡനത്തിനും ദലിത് പീഡനത്തിനുമെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം പലസംസ്ഥാനങ്ങളിലും നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയാകും.കത്വവ ബലാത്സംഗകൊലക്കേസിലെ പ്രതികള്‍ക്ക് പിന്തുണയര്‍പ്പിച്ച് ബിജെപി മന്ത്രിമാര്‍ രംഗത്തിറങ്ങിയതാണ് ജനങ്ങളുടെ വികാരം ഇരട്ടിയാക്കിയത്.