മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞ ജഡ്ജി മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ചു

0

മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ എ​ൻ​ഐ​എ കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ര​വീ​ന്ദ​ർ റെ​ഡ്ഡി രാ​ജി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ട്. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു വി​ധി പ​റ​ഞ്ഞു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് അ​ദ്ദേ​ഹം രാ​ജി സ​മ​ർ​പ്പി​ച്ച​ത്.

വി​ധി പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ജ​ഡ്ജി അ​വ​ധി​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും പി​ന്നീ​ട് ആ​ന്ധ്രാ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നു രാ​ജി സ​മ​ർ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജി​യെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

മ​ക്ക മ​സ്ജി​ദ് സ്ഫോ​ട​ന​ക്കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ടു ഹൈ​ദ​രാ​ബാ​ദ് എ​ൻ​ഐ​എ കോ​ട​തി​യാ​ണു വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സി​ൽ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യ സ്വാ​മി അ​സീ​മാ​ന​ന്ദ ഉ​ൾ​പ്പ​ടെ അ​ഞ്ച് പ്ര​തി​ക​ളാ​ണ് കു​റ്റ​വി​മു​ക്ത​രാ​യ​ത്. തെ​ളി​വി​ല്ലെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ എ​ൻ​ഐ​എ ചു​മ​ത്തി​യ കു​റ്റ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

(Visited 68 times, 1 visits today)