‘ജയാബച്ചൻ ബോളിവുഡ് നൃത്തക്കാരി’ ; നരേഷ് അഗർവാൾ

രാജ്യസഭ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നിരുന്നു

0

ബിജെപിയിൽ ചേർന്ന് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ വിവാദത്തിൽ അകപ്പെട്ട് നരേഷ് അഗർവാൾ. സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ജയാ ബച്ചനെതിരായ ‘ബോളിവുഡ് നൃത്തക്കാരി’യെന്ന പരാമർശമാണ് അഗർവാളിനെ പ്രശ്നത്തിലാക്കിയത്. രാജ്യസഭ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നിരുന്നു.

അഗർവാളിന്റെ പാർട്ടി പ്രവേശനം പ്രഖ്യാപിക്കുന്നതിനായി റയിൽവേ മന്ത്രി പീയുഷ് ഗോയൽ വാർത്താസമ്മേളനവും വിളിച്ചു. ഇതിനിടെയാണ് തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചെന്നും അത് സിനിമകളിൽ നൃത്തം ചെയ്തവൾക്ക് നൽകിയെന്നും അഗർവാൾ പറഞ്ഞത്. തുടർന്നു കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും വിമർശനവുമായി രംഗത്തെത്തി. അഗർവാൾ ബിജെപിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയ ബച്ചനെക്കുറിച്ചുള്ള പരാമർശം അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

(Visited 47 times, 1 visits today)