ജമ്മുവില്‍ ജവാനെ ഭീകരര്‍ തട്ടികൊണ്ടുപോയി

0

ജ​മ്മു​കാ​ഷ്മീ​രി​ൽ‌ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. പൂ​ഞ്ച് സ്വ​ദേ​ശി​യാ​യ ജ​വാ​നെ പുൽ​വാ​മ​യി​ൽ​നി​ന്നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. 44 രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സി​ലെ സൈ​നി​ക​നാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഷോ​പ്പി​യാ​നി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സൈ​നി​ക​ൻ അ​വ​ധി​ക്ക് നാ​ട്ടി​ല്‍ പോ​യ​താ​യി​രു​ന്നു.

ജ​വാ​നെ ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി സൈ​ന്യം അ​റി​യി​ച്ചു. റം​സാ​ൻ പ്ര​മാ​ണി​ച്ച് സൈ​ന്യം ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ നി​ർ‌​ത്തി​വ​ച്ചി​രു​ന്നു. ഇ​തു​മു​ത​ലെ​ടു​ത്ത് ഭീ​ക​ര​ർ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം മെ​യി​ല്‍ സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ സൈ​നി​ക​നെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ധി​ച്ചി​രു​ന്നു.

(Visited 38 times, 1 visits today)