ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചന, കുറ്റം തെളിഞ്ഞാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം

0

നടി അക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം. കുറ്റകൃത്യത്തിനുള്ള പരമാവധി ശിക്ഷതന്നെയാണ് അതിനു കാരണമായ ഗൂഢാലോചനയ്ക്കുമുള്ള പരമാവധി ശിക്ഷയായി ഇന്‍ഡ്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്നത്.  സി.ആര്‍.പി.സി 376പ്രകാരം ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ കുറഞ്ഞത് 7 വര്‍ഷം തടവും പരമാവധി 10വര്‍ഷം തടവും പിഴയും ആണ്. അതിനാല്‍ ബലാത്സംഗത്തിനു കാരണമായ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ഈ ശിക്ഷതന്നെയാണ് പരമാവധി ലഭിക്കാവുന്നത്.  എന്നാല്‍ ഐ പി സി സെക്ഷന്‍ 120ബി പ്രകാരമുള്ള ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് നടിയെ അക്രമിച്ച കേസില്‍ ആറുമാസം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ആണ് പരമാവധി ശിക്ഷ ലഭിക്കാവുന്നത് എന്ന് നിയമരംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.   നടി അക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതു മുതല്‍ സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ഒട്ടേറെ ആരൊപണങ്ങള്‍ ദിലീപിനെതിരേ ഉയരുകയും ചെയ്തു. മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ട്വിസ്റ്റുകള്‍ക്കൊടുവില്‍ അന്വേഷണം ക്ലൈമാക്സില്‍ എത്തിയപ്പോള്‍ ജനപ്രിയ നായകന്‍ വില്ലനാകുകയും അറസ്റ്റിലാകുകയും ചെയ്യുകയായിരുന്നു.

(Visited 5 times, 1 visits today)