ഇന്ത്യന്‍ മുജാഹിദ് ഭീകരന്‍ ആരിഫ് ഖാന്‍ ഡല്‍ഹി പൊലീസിന്റെ പിടിയില്‍

0

ഇന്ത്യന്‍ മുജാഹിദ് ഭീകരന്‍ ആരിഫ്് ഖാന്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സ്ഫോടനക്കേസുകളിലെ സൂത്രധാരനാണ് പിടിയിലായ കൊടും ഭീകരന്‍. ഡല്‍ഹി പൊലീസ് ആസ്ഥാനത്ത് ഇയാളെ ചോദ്യം ചെയ്യുകയാണ്. ആരിഫ് ഖാനെ നേപ്പാളില്‍ നിന്നാണ് പിടികൂടിയതെന്നാണ് സൂചന.
ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് ആരിഫ്് ഖാന്‍ പിടിയിലാകുന്നത്. ദേശീയ അന്വേഷണ ഏജന്‍സി തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണ് ആരിഫ് ഖാന്‍.

(Visited 26 times, 1 visits today)