സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ; അനുനയ നീക്കവുമായി ഐ എം എ

0

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് സാധ്യത തെളിയുന്നു. ഐ എം എയുടെ അനുനയ നീക്കമാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യമന്ത്രി കെ കെ ശൈലജ സമരക്കാരുമായി ഇന്നു തന്നെ ചര്‍ച്ച നടത്തിയേക്കും.

തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളെ വലച്ച് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്‌പെഷ്യാലിറ്റി ഒപി മുടങ്ങി.

ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ശക്തമായി നേരിടാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയായിരുന്നു. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടെന്നും സമരം നിര്‍ത്തി വന്നാല്‍ മാത്രം ചര്‍ച്ചയെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.ഇതിന്റെ ഭാഗമായി, കെ ജി എം ഒ എ പ്രസിഡന്റ് ഡോ റൗഫ് സെക്രട്ടറി ഡോ ജിതേഷ് എന്നിവരെ സ്ഥലം മാറ്റിയിരുന്നു.

(Visited 25 times, 1 visits today)