ഏഴ് വയസ്സുകാരിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

0

ഏഴ് വയസ്സുകാരിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി രാജാക്കാട് സ്വദേശി അനീഷാണ് പിടിയിലായത്.

രാജാക്കാട് മുല്ലക്കാനത്ത് സ്വദേശിയായ അനീഷ് നാട്ടുകാര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായിരുന്നു. പരോപകാരിയായ ഇയാള്‍ക്ക് അയല്‍ വീടുകളില്‍ എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ വിളിച്ച്‌ വരുത്തിയും കുട്ടിയുടെ വീട്ടില്‍ വച്ചും പീഡിപ്പിച്ചിരുന്നത്.

ഒരു വര്‍ഷത്തോളമായി പീഡിപ്പിച്ച്‌ വരികയായിരുന്നു. കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ സംഭവം പുറത്തറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് വരികയായിരുന്ന കുട്ടിയെ പ്രതിയുടെ വീട്ടില്‍ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടത് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ രാജാക്കാട് എസ് ഐ. പിഡി അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രതി കുറ്റം സമ്മതിച്ചതായി എസ്‌ഐ പറഞ്ഞു. പോക്സൊ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

(Visited 112 times, 1 visits today)