IDSFFK 2018 :മേളയ്ക്ക് ഇന്ന് കൊടിയിറക്കം മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കാൻ ആറ് വനിതകൾ

0

ദേബാലീന മാജ്ഉംദാർ , ശില്പി ഗുലാത്തി , സുരഭി ശർമ്മ ,കസ്തൂരി ബസു , മിതാലി ബിശ്വാസ് ,അനുഷ്ക മീനാക്ഷി എന്നിവരാണ് മത്സര രംഗത്തുള്ള സംവിധായികമാർ .
ആറ് സവിധായികമാരുടെ മൊത്തം ഒൻപത് ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത് ഇൻ ഫാക്ട് , ലോക്ക് ആൻഡ് കീ , ദെ ട്രൈബൽ സ്‌കൂപ് , റിട്ടേർണിംഗ് ടു ദി ഫസ്റ്റ് ബീറ്റ് , ദേ തേർഡ് ഇൻഫിനിറ്റി , ആൻ എൻജിനിയേർഡ് ഡ്രീം , എസ്‌ ഡി : സരോജ് ദത്ത ആൻഡ് ഹിസ് ടൈംസ് , സന്താൾ ഫാമിലി ടു മിൽ റി കാൾ , അപ് ഡൌൺ ആൻഡ് സൈഡ് വേസ് , എന്നിവയാണ് മത്സര രംഗത്തുള്ള ലോങ്ങ് ഡോക്യൂമെന്ററികൾ . അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത് ലോങ്ങ് ഡോക്ക്യൂമെന്ററി, ഷോർട് ഡോക്ക്യൂമെന്ററി , ഷോർട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം, ബേസ്ഡ് ഡോക്ക്യൂമെന്ററി ഛായാഗ്രാഹകൻ എന്നിങ്ങനെയാണ് പ്രസ്‌കാരം നൽകുക .
രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് മികച്ച് ചിത്രത്തിന് നൽകുന്ന സമ്മാനം . വിജയ ചിത്രത്തിന് ഓസ്കർ കഥേതര വിഭാഗത്തിലേക്ക് നോമിനേഷൻ ലഭിക്കും . നാല് മലയാള ചിത്രങ്ങളടക്കം 21 ചിത്രങ്ങളാണ് ഷോർട് ഡോക്ക്യൂമെന്ററി വിഭാഗത്തിൽ ഉള്ളത് . ബിജു പങ്കജിന്റെ സഹ്യന്റെ നഷ്ടം സാനു കുമിളിന്റെ ഒരു ചായക്കടക്കാരെന്റെ മങ്കി ബാത്, ഷാജി മതിലകത്തിന്റെ ആനത്തര ,രാജേഷ് ജയിംസിന്റെ ഇൻ തണ്ടർ ലൈറ്റിനിങ് ആൻഡ് റൈൻ,. എന്നിവയാണ് ഇ വിഭാഗത്തിലെ മലയാള ചലച്ചിത്രങ്ങൾ .
അഞ്ചു നാൾ നീണ്ട രാജ്യാന്തര ഡോക്യൂമെന്ററി ഹസ്ര്വ ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം . സമാപന സമ്മേളനത്തിൽ സ്പീക്കർ ശ്രീരാമ കൃഷ്ണൻ മുഖ്യ അഥിതിയാകും .സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ വി കെ പ്രശാന്ത് , ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ , വൈസ് ചെയർപേഴ്സൺ ബീന പോൾ , സ്ക്രോട്ടോറി മഹേഷ് പഞ്ചു, സംവിധായകർ ർ റൗദ ആന്റണി , മഹേഷ് നാരായണൻ തുടങ്ങിയവർ പങ്കെടുക്കും . 36 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളുടെ പ്രദര്ശനത്തിനാണ് ഇന്ന് തിരശീല വീഴുന്നത് .

(Visited 16 times, 1 visits today)