ഐ എം വിജയൻ രാഷ്ട്രീയത്തിലേക്ക് ??

0

 

ഐ എം വിജയന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച്‌ നാളുകളായി. വാര്‍ത്തയ്ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയ പ്രവേശനവാര്‍ത്തകള്‍ തള്ളിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയന്‍. കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഈ വരുന്ന ലോക്ഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്നുമുള്ള വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. എന്നെ ഞാനാക്കി മാറ്റിയ ഫുട്‌ബോളിനോടാണ് എന്റെ ഇഷ്ടവും കടപ്പാടുമെല്ലാം. രാഷ്ട്രീയമുള്‍പ്പെടെയുള്ള മേഖലകളൊന്നും എനിക്ക് വഴങ്ങില്ല. അതുകൊണ്ട് അങ്ങനെയൊരു ചിന്തയേയില്ല. കേരളാ പോലീസില്‍ മാന്യമായ ജോലിയുണ്ട്. പൂര്‍ണമായ അര്‍പ്പണ ബോധത്തോടെയാണ് ആ ജോലി ചെയ്യുന്നത്. അത് ഉപേക്ഷിച്ച്‌ തത്കാലം എങ്ങോട്ടുമില്ല, വിജയന്‍ പറഞ്ഞു.അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ സര്‍ എന്നെ ഒരുപാട് സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുമുണ്ട്. അദ്ദേഹത്തിന്റെ മകന്‍ മുരളീധരനോടും അങ്ങനെ തന്നെ. അതേ സമയം ഇപ്പോള്‍ ഭരിക്കുന്ന ഇടതു മുന്നണി സര്‍ക്കാരും ഏറെ അനുഭാവപൂര്‍വമാണ് എന്നോട് പെരുമാറിയത്. അവരോടെല്ലാം നന്ദിയുണ്ട്. പക്ഷെ രാഷ്ട്രീയം എനിക്ക് വഴങ്ങില്ല. പന്തുകളിക്കാരനായി തന്നെ ജീവിക്കാനും മരിക്കാനുമാണ് ആഗ്രഹംമെന്നും അദ്ദേഹം വ്യക്തമാക്കി.

(Visited 146 times, 1 visits today)