കനത്ത മഴ; അടിയന്തര നടപടികള്‍ കൈകൊളളാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വ​രെ ശ​ക്ത​മാ​യ​തോ അ​തി​ശ​ക്ത​മാ​യ​തോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. കാ​ല​വ​ർ​ഷ​ക്കെ​ടു​തി നേ​രി​ടു​ന്ന​തി​ന് അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ചീ​ഫ്സെ​ക്ര​ട്ട​റി​ക്കും ക​ള​ക്ട​ർ​മാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​ദേ​ശം ന​ൽ​കി. ദു​ര​ന്ത​നി​വാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നീ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് വാ ​ഹ​നം ഉ​പ​യോ​ഗി​ച്ചും പ​ള്ളി​ക​ൾ, അ​മ്പ​ല​ങ്ങ​ൾ എ​ന്നി​വ​യി​ലെ മൈ​ക്ക് ഉ​പ​യോ​ഗി​ച്ചും അ​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. ഈ ​ജി​ല്ല​ക​ളി​ലെ ദു​ര​ന്ത പ്ര​തി​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ള്ള ഇ​ട​ങ്ങ​ളി​ൽ ദു​ര​ന്ത പ്ര​തി​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വ​കു​പ്പു​ക ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ണ്ട് എ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. തു​ട​ർ​ച്ച​യാ​യി മ​ഴ ല​ഭി​ച്ച​തി​നാ​ൽ, ശ​ക്ത​മാ​യ മ​ഴ പെ​ട്ട​ന്നു​ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ തു​ട​രു​വാ​ൻ സാ​ധ്യ​ത​യു​ണ്ട്. കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നും കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ൽ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യു​ണ്ട് എ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ ത​യു​ള്ള​തി​നാ​ൽ രാ​ത്രി ഏ​ഴു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്കു​വാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ക​ള ക്ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി. മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് അ​നു​വ​ദി​ക്ക​രു​ത്.

(Visited 29 times, 1 visits today)