‘കേരളത്തിലെ ഭരണം ഉത്തരകൊറിയയിലെപ്പോലെ’

0

കേരളത്തിലെ ഭരണം ഉത്തരകൊറിയയിലെപ്പോലെയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.

ജനാധിപത്യത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു.

ജനരക്ഷായാത്രയ്ക്കിടെയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

മാത്രമല്ല, കേരളത്തിലെ മുസ്ലീങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നും മലപ്പുറം കേന്ദ്രമാക്കി മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നെന്നും ഗിരിരാജ് സിങ് ആരോപിച്ചു.

അതേസമയം, സോളാര്‍ കേസോടെ പ്രതിഛായ നഷ്ടപ്പെട്ട യുഡിഎഫ് വിലാപയാത്രയ്ക്ക് തയാറെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരിഹസിച്ചു.

കെപിസിസി പട്ടികയ്ക്ക് പകരം ജയിലില്‍ പോകേണ്ടവരുടെ പട്ടികയാണ് തയാറാക്കേണ്ടതെന്നും കുമ്മനം പറഞ്ഞു.

കോട്ടയം ജില്ലയിലാണ് ഇന്ന് ജനരക്ഷായാത്ര