കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ പെണ്‍കുട്ടി പ്രണവ് ചിത്രത്തില്‍ വേഷമിടും

0

പാലാരിവട്ടം തമ്മനം ജങ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാനെ ഇനി പുതിയ വേഷത്തില്‍ കാണാം.ഹനാന് തന്റെ പുതിയ ചിത്രത്തില്‍ വേഷം നല്‍കുമെന്ന് സംവിധായകന്‍ അരുണ്‍ ഗോപി.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഹനാന് വേഷം ഒരുക്കിയിരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മിക്കുന്നത്.

ഹനാന്റെ ജീവിതത്തെപ്പറ്റി ഇന്ന് പുറത്ത് വന്ന വാര്‍ത്തയാണ് ജീവിതം മാറ്റിമറിച്ചത്. ഹനാന് സഹായം വാഗ്ദാനം ചെയത് ഒട്ടനവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

(Visited 448 times, 1 visits today)