ഹാഫീസ് സയ്യിദിന്റെ മദ്രസ്സകള്‍ക്കെതിരേ പാകിസ്താനില്‍ നടപടി തുടങ്ങി

0

അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭീകരവാദിയായ ഹാഫിസ് സയിദിന്റെ കീഴിലുള്ള മദ്രസ്സകള്‍ക്കും മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കുമെതിരെ പാകിസ്താന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചു.

തീവ്രവാദികള്‍ക്കെതിരേ പാകിസ്താന്‍ എടുക്കുന്ന നടപടികള്‍ വിലയിരുത്താനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സംഘം കഴിഞ്ഞ മാസം പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പാക് സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ജമ്മാ അത്ത് ഉദ്ധവയ്ക്കെതിരേയും ഫലാഹ് ഇ ഇന്‍സാനിയാത്ത് ഫൗണ്ടേഷന് എതിരെയുമാണ് നടപടികള്‍ ആരംഭിച്ചത്.

പ്രവിശ്യാഭരണകൂടം നല്‍കിയ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ പ്രത്യേക സംഘം ലിസ്റ്റിലുള്ള നാല് മദ്രസ്സകളിലും എത്തി. അതേസമയം, ഈ മദ്രസ്സകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ജമ്മാ അത്ത് ഉദ്ധവ വ്യക്തമാക്കി.

ജെ.യു.ഡിയുമായി ബന്ധമുള്ള മദ്രസ്സകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും ഇവിടെ പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

(Visited 25 times, 1 visits today)