ഗുജറാത്തില്‍ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി

0

ഗുജറാത്തില്‍ പതിനൊന്ന് വയസുകാരി ക്രൂരമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്. ഏപ്രില്‍ ആറിനാണ് കുട്ടിയുടെ മൃതദേഹം സൂററ്റില്‍ നിന്നും കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ 86 മുറിവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.

ഏഴു ദിവസത്തോളം കുട്ടി ക്രൂരമാനഭംഗത്തിന് ഇരയായതായാണ് കരുതുന്നത്. തടികൊണ്ടുള്ള ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. മൃതദേഹം ചതുപ്പ് നിലത്ത് നിന്നും അഴുകിയ നിലയിലാണ് കാണപ്പെട്ടത്. മരിച്ച പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

(Visited 86 times, 1 visits today)