ഷുഹൈബ് വധക്കേസ്: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ അപ്പീല്‍ നൽകി

0

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണത്തിനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീല്‍ നൽകി. സിംഗില്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയെന്നും അന്വേഷണം കൃത്യമായ രീതിയിലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഏറെ കോലാഹലങ്ങൾക്കൊടുവിലാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകക്കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം തുടരാൻ ഹൈക്കോടതി ഉത്തരവിട്ടത്. കൊലയ്ക്കു പിന്നിലെ വൻ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നു കോടതി വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കൾ താഴേത്തട്ടിലുള്ള പ്രവർത്തകരെ ‘ബ്രെയിൻ വാഷ്’ ചെയ്തു ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ ഉപയോഗിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണെന്നും ഇതിന് അറുതിയുണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

(Visited 19 times, 1 visits today)