ഗൗരി നേഹയുടെ ആത്മഹത്യ; തെറ്റ് സമ്മതിച്ച്‌ ട്രിനിറ്റി സ്കൂള്‍ മാനേജ്മെന്റ്

0

ഗൗരി നേഹയുടെ ആത്മഹത്യയില്‍ ഉത്തരവാദികളായ അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്ത നടപടി തെറ്റെന്ന് സമ്മതിച്ച് ട്രിനിറ്റി സ്‌കൂള്‍ മാനേജ്‌മെന്റ്. സ്വയം വിരമിക്കുന്നുവെന്ന് കാണിച്ച് പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ച് ഡിഡിഇയ്ക്ക് കത്ത് നല്‍കിയതായും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

ഗൗരി നേഹ കേസിലെ പ്രതികളായ അധ്യാപികമാരെ തിരിച്ചെടുത്ത നടപടിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് കഴിഞ്ഞദിവസം പ്രിന്‍സിപ്പള്‍ രാജിവെച്ചിരുന്നു. അധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് തെറ്റെന്ന് മാനേജ്‌മെന്റ് ചൂണ്ടികാണിച്ചിരുന്നു. ഇത് സംബന്ധിച്ച് അധ്യാപികമാര്‍ക്കും മാനേജ്‌മെന്റ് താക്കീത് നല്‍കിയിരുന്നു.

(Visited 33 times, 1 visits today)