യേശുദേവന്‍റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.

0

യേശുദേവന്‍റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഉയിർപ്പ് തിരുനാള്‍ രാത്രിയില്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ കുർബാനയ്‌ക്ക് വത്തിക്കാനില്‍ പതിനായിരങ്ങള്‍ ഒത്തു ചേര്‍ന്നു. സ്ത്രീകളെ ബഹുമാനിക്കണമെന്നും ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിക്കമെന്നും ദിവ്യബലിയില്‍ പങ്കെടുത്ത വിശ്വാസികളെ മാര്‍പാപ്പ ഓര്‍മപ്പെടുത്തി. ഉയിര്‍പ്പ് തിരുനാളില്‍ വലിയ ഇടയന്റെ വാക്കുകള്‍ കേള്‍ക്കാനും ദിവ്യബലിയില്‍ പങ്കുചേരാനും സെന്‍്റ് പീറ്റേഴ്സ് ബസലിക്കയില്‍ ചിട്ടയോടെ കാത്തിരുന്നത് പതിനായിരങ്ങളായിരുന്നു. ബസിലിക്കയുടെ പടവുകളിൽ പ്രത്യേകം തയാറാക്കിയ അൾത്താരയിലായിരുന്നു ദിവ്യബലി. കുരിശില്‍ തറച്ച ക്രിസ്തുദേവനെ കാണാന്‍ പോയ മാതാവിന്റെയും മഗ്ദലന മറിത്തിന്റെയും ബൈബിളിലെ രംഗം ഉപമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍ ഇരുവരുടെയും മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു. ഇതേ വിഷാദവും ഭയവും ഇന്ന് ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരും സമൂഹത്തില്‍ ഒറ്റപ്പെടുന്നവരുമായ എല്ലാ സ്ത്രീകളിലും കാണാമെന്ന് പറഞ്ഞ മാര്‍പാപ്പ സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഓരോ വിശ്വാസിയേയും വീണ്ടും ഓര്‍മപ്പെടുത്തി. മനുഷ്യാഹകാശങ്ങള്‍ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരേയും അഭയാര്‍ഥികളെയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ട് പോവേണ്ടതെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ബാൽക്കണിയിൽ നിന്ന് രണ്ടര ലക്ഷത്തോളം വരുന്ന വിശ്വാസികളെ മാര്‍പാപ്പ അഭിസംബോധന ചെയ്യും ഐ.എസ് ഭീകരാക്രണഭീഷണയെ തുടര്‍ന്ന്ന കനത്ത സുരക്ഷയിലായിലാണ് വത്തിക്കാന്‍.

(Visited 8 times, 1 visits today)