യു എ ഇ യ്ക് ഇനി പുതിയ മുഖം

0

യു.എ.ഇയില്‍ പുതിയ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം. യു.എ.ഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ടാകും പദ്ധതി നടപ്പാക്കുക.
യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്നുഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്.

മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ കാലാവസ്ഥാ വ്യതിയാന പാരിസ്ഥിതികവകുപ്പ് മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 43 സംരക്ഷിത മേഖലകളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമുള്‍പ്പെടുത്തിയുള്ള പ്രചാരണത്തിലൂടെയാണ് ആദ്യഘട്ടത്തിന് തുടക്കമിടുന്നത്.

പരിസ്ഥിതിസൗഹൃദപരമായ വിമാനയാത്ര, ഹോട്ടലുകള്‍, കടല്‍ത്തീരങ്ങള്‍ എന്നിവയും പദ്ധതിക്ക് കീഴില്‍ ഒരുങ്ങും. ഇതിനായി ഒരു പ്രത്യേക വെബ്‌സൈറ്റും സ്മാര്‍ട്ട് ആപ്പും മന്ത്രാലയം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിക്കായി പൊതുസ്വകാര്യ മേഖലകളുടെ പങ്കാളിത്തം ഉറപ്പാക്കും. പ്രകൃതി സംരക്ഷണം, വിഭവങ്ങളുടെ ചൂഷണം തടയല്‍, സുസ്ഥിര വികസനം , മുതലായ ആനുകൂല്യങ്ങളാണ് ഇ പദ്ധതി യു.എ.ഇ. സമൂഹത്തിന് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു

(Visited 89 times, 1 visits today)