ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍??

0

ആധാര്‍ നമ്പര്‍ പരസ്യപെടുത്തിയാല്‍ ഭവിഷ്യത്തുകള്‍ ഏറെ അനുഭവിക്കേണ്ടിവരുമെന്ന് ആധാര്‍ ഏജന്‍സിയായ യുഐഡിഎഐ യുടെ മുന്നറിയിപ്പ്.ആ​ധാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​യ്യാ​വു​ന്ന​തും ചെ​യ്യ​രു​താ​ത്ത​തു​മാ​യ​വ​യു​ടെ പ​ട്ടി​ക ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന്​ യു.​ഐ.​ഡി.​എ.​ഐ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ അ​ജ​യ്​ ഭൂ​ഷ​ൺ പാ​​ണ്ഡെ അ​റി​യി​ച്ചു. ഇ​ത​ു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​യ​ർ​ന്നേ​ക്കാ​വു​ന്ന പൊ​തു​ചോ​ദ്യ​ങ്ങ​ളും അതിന്റെ ഉത്തരങ്ങളും ഉള്‍പ്പെടുത്തും
ടെ​ലി​കോം ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.ശ​ർ​മ​യു​ടെ ‘ആ​ധാ​ർ ച​ല​ഞ്ച്’ ട്വീ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നില്‍.
ഫേ​സ്​​ബു​ക്ക്​, ട്വി​റ്റ​ർ തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ധാ​ർ ന​മ്പ​ർ വെ​ളി​പ്പെ​ടു​ത്ത​രുതെന്നാണ് നിര്‍ദേശം.ഇത്തരം ചാലഞ്ചുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.മ​റ്റൊ​രാ​ളു​ടെ ആ​ധാ​ർ ന​മ്പ​ർ ഇ​ട​പാ​ടു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ നി​യ​മ​വി​രു​ദ്ധ​മാ​​​ണെ​ന്ന്​ യു.​ഐ.​ഡി.​എ.​ഐ മു​േ​മ്പ അ​റി​യി​ച്ചി​രു​ന്നു.

(Visited 54 times, 1 visits today)