സർക്കാർ ‘കടുപ്പിച്ചു’; മന്ത്രിയുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഡോക്ടർമാർ സമരം പിൻവലിച്ചു

0

സർക്കാർ ഡോക്ടർമാരും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും തമ്മിലുള്ള ചർച്ചയ്ക്കു പിന്നാലെ ഡോക്ടർമാർ സമരം പിൻവലിച്ചു. മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഫ്എച്ച്സി) ആറുമണി വരെ ഒപി ആകാമെന്നു കെജിഎംഒഎ അറിയിച്ചു. ആർദ്രം പദ്ധതിയുമായി സർക്കാർ ഡോക്ടർമാർ സഹകരിക്കും. ഡോക്ടർമാർ അവധിയെടുക്കുമ്പോൾ പകരം സംവിധാനം ഒരുക്കുമെന്നും ചർച്ചയിൽ തീരുമാനമായി. സമരം പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പും മന്ത്രി ചർച്ചയിൽ അറിയിച്ചു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്കു ശേഷമാണു മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ചയ്ക്കു തുടക്കം കുറിച്ചത്. മന്ത്രിയ്ക്കു പുറമേ പ്രൈവറ്റ് സെക്രട്ടറി പി. സന്തോഷ്, അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരാണു സർക്കാരിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത്. ഡോക്ടർമാരുടെ ഭാഗത്തുനിന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ) സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ്, സെക്രട്ടറി ഡോ. ജിതേഷ്, മുൻ ഭാരവാഹി ഡോ. ശശിധരൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

(Visited 22 times, 1 visits today)