നന്ദികേട് കാണിച്ച അമ്മയില്‍ തുടരില്ലെന്ന് ദിലീപ്…..

0

ദിലീപിന് ഇന്ന് നിര്‍ണ്ണായക ദിവസം. ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടുംപരിഗണിക്കും. കേസില്‍ പോലീസിന്റെ വാദങ്ങളെല്ലാം തള്ളി  സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ദിലീപിന് ജാമ്യം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ദിലീപും കുടുംബവും. ജാമ്യം ലഭിച്ചതിന് ശേഷമുള്ള കാര്യങ്ങളാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാമലീല അടക്കം റിലീസിംഗിനായി കാത്തിരിപ്പ് തുടരുകയാണ്. എന്നാല്‍ പുറത്തിറങ്ങിയാലും താരസംഘടനയായ അമ്മയിലേയ്ക്ക് തിരിച്ചില്ലെന്ന നിലപാടിലാണ് ദിലിപ് എന്നാണ് റിപ്പോര്‍ട്ട്. തന്നെ കാണാന്‍ ജയിലില്‍ എത്തിയ അടുപ്പക്കാരോട് ഇത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞതായാണ് വിവരം. നടന്‍ അടുത്തയിടെ രൂപീകരിച്ച തീയറ്റര്‍ ഉടമകളുടെ സംഘടനയും നിര്‍മ്മാതാക്കളുടെ സംഘടനയും കാണിച്ച മാന്യത പോലും അമ്മ കാണിച്ചില്ല അതുകൊണ്ടാണ് വിധി വരുന്നതിന് മുമ്പ് തന്നെ സംഘടനയില്‍ നിന്നും തന്നെ പുറത്താക്കിയത്  എന്നതാണ് ദിലീപിന്റെ നിലപാട്.
സത്യം പുറത്ത് വരുമ്പോള്‍ ഈ പാപം തീര്‍ക്കാന്‍ ‘അമ്മയുടെ കണ്ണുനീരിന് ‘ പോലും കഴിയില്ലന്നും ദിലീപ് വിഭാഗം ഓര്‍മ്മിപ്പിക്കുന്നു.
ഇതിനിടെ അമ്മയുടെ നിലവിലെ എല്ലാ ഭാരവാഹികളും രാജി വയ്ക്കാനുള്ള ആലോചനയും അണിയറയില്‍ വീണ്ടും സജീവമായതായി സൂചനകളുണ്ട്.
അമ്മ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി, വൈസ് പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭാരവാഹികള്‍ എല്ലാവരും മാറി നില്‍ക്കാനാണ് ആലോചന.യുവതലമുറ ഇനി കാര്യങ്ങള്‍ നടത്തട്ടെ എന്നതാണ് സൂപ്പര്‍ താരങ്ങളുടെ നിലപാട്.

(Visited 6 times, 1 visits today)