പുതിയ സര്‍ക്കുലറുമായി ഡി.ജി.പി; പട്രോള്‍ നടത്തുന്ന പോലീസുകാര്‍ക്ക് തോക്ക് കൈവശം വെക്കാം

0

പട്രോള്‍ നടത്തുന്ന പോലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ തോക്ക് കൈവശം വെക്കാമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. പരമാവധി സ്ഥലങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പിക്കുന്നതിനായി പട്രോള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ പ്രൊഫഷണലാകണമെന്നും ഡി.ജി.പി നിര്‍ദ്ദേശിക്കുന്നു. പട്രോള്‍, ട്രാഫിക് ജോലികള്‍ക്കായി പുതിയ മാര്‍നിര്‍ദേശവും പുറത്തിറക്കി. ജില്ലാതലത്തിലെങ്കിലും പട്രോള്‍ ഡ്യൂട്ടിക്ക് പൊതു സ്വഭാവം വേണം. കൂടാതെ ജീപ്പില്‍ അടിയന്തരശുശ്രൂഷ നല്‍കാനുളള വസ്തുക്കളും ഉള്‍പ്പെടുത്തണം. ഇതുള്‍പ്പെടെ 12 പേജുളള നിര്‍ദേശങ്ങളാണ് പോലീസ് മേധാവി പുറത്തിറക്കിയത്.

ഡിവൈഎസ്പി ഓഫീസ്, ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് എന്നിവിടങ്ങളിലെ പോലീസുകാരെയും രാത്രിയിലെ പട്രോളിങ്ങിന് നിയോഗിക്കണം, ഒരു സംഘത്തില്‍ നാല് പോലീസുകാര്‍ ഉണ്ടാകണം, രാത്രി 10 മുതല്‍ ഒന്നുവരെ ബസ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി ആളുകള്‍ ഉണ്ടാകാവുന്ന സ്ഥലങ്ങളില്‍ തുടര്‍ന്ന് നാലുവരെ ആരാധനാലയങ്ങള്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തണം തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

(Visited 52 times, 1 visits today)