കഠ്​വ പെൺകുട്ടിയുടെ പേര്​ വെളിപ്പെടുത്തി; ഗൂഗ്ളി​നും ഫേസ്​ബുക്കിനും ഹൈ​കോടതി നോട്ടീസ്​

0

സാമൂഹ്യ മാധ്യമ ഭീമൻമാരായ ഫേസ്​ബുക്കിനും ട്വിറ്ററിനും ഒപ്പം ഗൂഗ്​ളിനും ഡൽഹി ഹൈകോടതിയുടെ നോട്ടീസ്​. കഠ്​വ പെൺകുട്ടിയുടെ പേര്​ വെളിപ്പെടുത്തിയതിനാണ് ഹൈകോടതി​ നോട്ടീസ് നൽകിയത്​​. നേരത്തെ ഇതുമായി ബന്ധപ്പെട്ട്​ കോടതി നോട്ടീസ്​ അയച്ചപ്പോൾ കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. കോടതിയോട്​​ പ്രതികരിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

മെയ്​ 29ന്​ കോടതി ഇൗ വിഷയത്തിൽ വീണ്ടും വാദം കേൾക്കും. കഠ്​വ പെൺകുട്ടിയുടെ പേര്​ ഉപയോഗിച്ച മാധ്യമ സ്ഥാപനങ്ങൾക്ക്​ ഹൈകോടതി പത്ത്​ ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. പേര്​ ഉപയോഗിക്കുന്നവർക്ക്​ ആറ്​ മാസത്തെ തടവ്​ ശിക്ഷ ലഭിക്കുമെന്നും ഡൽഹി ഹൈകോടതി അറിയിച്ചിരുന്നു.

(Visited 33 times, 1 visits today)