ഛത്തീസ്ഗഡിൽ ഒന്പതു സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു

0

ഛത്തീ​​​​​​സ്ഗ​​​​​​ഡി​​​​​​ലെ സു​​​​​​ക്മ ജി​​​​​​ല്ല​​​​​​യി​​​​​​ൽ മാ​​​വോ​​​യി​​​സ്റ്റ് ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഒ​​​​​​ന്പ​​​​​​തു സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​​​​ർ വീ​​​​​​ര​​​​​​മൃ​​​​​​ത്യു വ​​​​​​രി​​​​​​ച്ചു. സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് ജ​​​​​​വാ​​​​​​ന്മാ​​​​​​ർ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന മൈ​​​​​​ൻ പ്ര​​​​​​തി​​​​​​രോ​​​​​​ധ​​​​​​വാ​​​​​​ഹ​​​​​​നം (എം​​​​​പി​​​​​വി) മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ബോം​​​​​​ബ് വ​​​​ച്ചു ത​​​​​​ക​​​​​​ർ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. റാ​​​​​​യ്പു​​​​​​രി​​​​​​ൽ​​​​​​നി​​​​​​ന്ന് 500 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ർ അ​​​​​​ക​​​​​​ലെ ഇ​​​​​​ന്ന​​​​​​ലെ ഉ​​​​​​ച്ച​​​​​​യ്ക്ക് 12.30 ഓ​​​​​​ടെ നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രു​​​​​ന്ന കി​​​​​​സ്താ​​​​​​രം- പ​​​​​​ലോ​​​​​​ഡി റോ​​​​​​ഡി​​​​​​ലാ​​ണു സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് 212 ബ​​​​​​റ്റാ​​​​​​ലി​​​​​​യ​​​​​​ൻ അം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു നേ​​​​​​രേ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​മു​​​​​​ണ്ടാ​​​​​​യ​​​​​​ത്.

ജ​​​​​​വാ​​​​​​ന്മാ​​​​​​ർ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ചി​​​​​​രു​​​​​​ന്ന വ​​​​​​ഴി​​​​​​യി​​​​​​ൽ അ​​​​​ന്പ​​​​​തു കി​​​​​ലോ​​​​​യോ​​​​​ളം ബോം​​​​​​ബ് സ്ഥാ​​​​​​പി​​​​​​ച്ചാ​​​ണു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ സ്ഫോ​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​നാ​​​​ൽ റോ​​​​ഡ് മു​​​​ഴു​​​​വ​​​​ൻ ചെ​​​​ളി​​​​യാ​​​​യി​​​​രു​​​​ന്നു. ര​​​​​​ണ്ടു പേ​​​​​​ർ​​​​​​ക്കു ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​ പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​താ​​​​യി സി​​​​​​ആ​​​​​​ർ​​​​​​പി​​​​​​എ​​​​​​ഫ് വൃ​​​​​​ത്ത​​​​​​ങ്ങ​​​​​​ൾ അ​​​​​​റി​​​​​​യി​​​​​​ച്ചു. പ​​​​​​രി​​​​​​ക്കേ​​​​​​റ്റ​​​​​​വ​​​​​​രെ വി​​​​​​മാ​​​​​​ന​​​​​​മാ​​​​​​ർ​​​​​​ഗം റാ​​​​​​യ്‌​​​​​​പു​​​​​​രി​​​​​​ൽ എ​​​​​​ത്തി​​​​​​ച്ചു.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി രാ​​​​​ജ്നാ​​​​​ഥ് സിം​​​​​ഗ് ന​​​​​ടു​​​​​ക്കം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. അ​​​​​പ​​​​​ക​​​​​ട​​​​​സ്ഥ​​​​​ല​​​​​ത്തേ​​​​​ക്കു തി​​​​​രി​​​​​ക്കാ​​​​​ൻ സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ ആ​​​​​ർ.​​​​​ആ​​​​​ർ. ഭ​​​​​ട്നാ​​​​​ഗ​​​​​ർ​​​​​ക്കു മ​​​​​ന്ത്രി നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി. ഛത്തീ​​​​​സ്ഗ​​​​​ഡ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ര​​​​​മ​​​​​ൺ​​​​​സിം​​​​​ഗി​​​​​ൽ​​​​നി​​​​​ന്ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി വി​​​​​ശ​​​​​ദീ​​​​​ക​​​​​ര​​​​​ണം തേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ട്.

സ്ഫോ​​​​​ട​​​​​ന​​​​​ത്തെ​​ത്തു​​ട​​ർ​​ന്ന് മൈ​​​​​ൻ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​വാ​​​​​ഹ​​​​​നം പ​​​​​ത്ത​​​​​ടി ഉ​​​​യ​​​​ർ​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​ണു ഛിന്ന​​​​​ഭി​​​​​ന്ന​​​​​മാ​​​​യ​​​​ത്. പ​​​​​ലോ​​​​​ഡി​​​​​യി​​​​​ൽ പു​​​​​തു​​​​​താ​​​​​യി ആ​​​​​രം​​​​​ഭി​​​​​ച്ച പോ​​​​​സ്റ്റി​​​​​ലേ​​​​​ക്കു കി​​​​സ്താ​​​​ര​​​​ത്തു​​​​നി​​​​ന്ന് എം​​​​​പി​​​​​വിയി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന സൈ​​​​​നി​​​​​ക​​​​​രാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​ത്. എ​​​​​എ​​​​​സ്ഐ ആ​​​​​ർ.​​​​​കെ.​​​​​എ​​​​​സ്. തോ​​​​​മ​​​​​ർ, ഹെ​​​​​ഡ് കോ​​​​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ ല​​​​​ക്ഷ്മ​​​​​ൺ, കോ​​ൺ​​​​​സ്റ്റ​​​​​ബി​​​​​ൾ​​​​​മാ​​​​​രാ​​​​​യ അ​​​​​ജ​​​​​യ് കെ. ​​​​​യാ​​​​​ദ​​​​​വ്, മ​​​​​നോ​​​​​ര​​​​​ഞ്ജ​​​​​ൻ ല​​​​​ങ്ക, ജി​​​​​തേ​​​​​ന്ദ്ര സിം​​​​​ഗ്, ഷോ​​​​​ബി​​​​​ത് ശ​​​​​ർ​​​​​മ, മ​​​​​നോ​​​​​ജ് സിം​​​​​ഗ്, ധ​​​​​ർ​​​​​മേ​​​​​ന്ദ്ര സിം​​​​​ഗ്, എ​​​​​ച്ച്.​​​​​എ​​​​​സ്. ച​​​​​ന്ദ്ര എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു വീ​​​​​ര​​​​​മൃ​​​​​ത്യു വ​​​​​രി​​​​​ച്ച​​​​​ത്. മ​​​​​ദ​​​​​ന​​​​​ൻ​​​കു​​​​​മാ​​​​​ർ, രാ​​​​​ജേ​​​​​ഷ്കു​​​​​മാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​​​​രി​​​​​ക്കേ​​​​​റ്റു.

(Visited 22 times, 1 visits today)