മട്ടാഞ്ചേരി സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം

0

ഐ.എം. വിജയന്‍ അഭിനയിക്കുന്ന മട്ടാഞ്ചേരി സിനിമ നിരോധിക്കണമന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം. മട്ടാഞ്ചേരി എന്ന പ്രദേശത്തെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്.

സിനിമ നിരോധിക്കണമന്ന ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ സമരം നടത്തി. ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന മട്ടാഞ്ചേരി ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഐ.എം. വിജയനെക്കൂടാതെ ലാല്‍, ജൂബില്‍ രാജന്‍ പി. ദേവ്, കോട്ടയം നസീര്‍, സാലു കെ. ജോര്‍ജ്ജ്, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: ഷാജി എന്‍. ജലീല്‍: കാമറ: വിപിന്‍ മോഹന്‍. എഡിറ്റിംഗ്: ദിലീപ് ഡെന്നീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര. സംഗീതം: സുമേഷ് പരമേശ്വര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

(Visited 110 times, 1 visits today)