ദുരന്തം സൃഷ്ടിച്ച് കാലവര്‍ഷം; അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

0

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ തുടങ്ങി. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കാലവര്‍ഷം കൂടുതല്‍ ദുരന്തം വിതച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ ജില്ലയില്‍ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

(Visited 35 times, 1 visits today)