കുട്ടികളെ പുറത്തെത്തിച്ചപ്പോള്‍ ചിലര്‍ ഉറങ്ങുകയായിരുന്നു അനുഭവം പങ്ക്‌വെച്ച് രക്ഷാപ്രവര്‍ത്തകന്‍

0

തായ്‌ലന്‍ഡ് ഗുഹയില്‍ അകപ്പെട്ട എല്ലാ കുട്ടികളും സുരക്ഷിതരായി പുറത്തെത്തിയ വാര്‍ത്ത ലോകം മുഴുവന്‍ ഏറെ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. തായ് നേവി സീലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ലോകമെമ്പാടുനിന്നും അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടയിലെ അനുഭവങ്ങള്‍ അവര്‍ പങ്കുവയ്ക്കുന്നു.

ഇടുങ്ങിയ വഴികളിലൂടെ കുട്ടികളെ സ്ട്രച്ചറുകളില്‍ കിടത്തിയാണ് പുറത്തെത്തിച്ചത്. ആ സമയം പല കുട്ടികളും ഉറങ്ങുകയായിരുന്നുവെന്നാണ് തായ് നേവി സീലിന്റെ കമാന്റര്‍ പറയുന്നത്.

3 ദിവസംകൊണ്ടാണ് അതി സങ്കീര്‍ണമായ രക്ഷാദൗത്യം വിജയകരമായി ഇവര്‍ പൂര്‍ത്തീകരിച്ചത്. ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും കോച്ചിനെയും അവര്‍ രക്ഷപെടുത്തി.

ചിലര്‍ ഉറങ്ങുകയായിരുന്നു. ചിലര്‍ വിരല്‍ അനക്കിക്കൊണ്ടിരുന്നു. എല്ലാവരും ശ്വസിക്കുന്നുണ്ടായിരുന്നു. ഗുഹാമുഖത്ത് അവരെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ സജ്ജരായിരുന്നു.എന്റെ ജോലി അവരെ പുറത്തെത്തിക്കുക എന്നതായിരുന്നു. അവരെ ഗുഹയിലെ ഇടുങ്ങിയ വഴികളിലൂടെ സ്ട്രച്ചറുകളില്‍ എടുത്തുകൊണ്ടുവരികയായിരുന്നു. കമാന്ററുടെ വാക്കുകള്‍.

കുട്ടികള്‍ക്ക് സ്‌കൂബാ ഡൈവിങ് അറിയാത്തതും രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചതും അപകടഭീതി ഉയര്‍ത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഇവരെ രക്ഷിച്ച് പുറത്തെത്തിച്ചത്.

രക്ഷാപ്രവര്‍ത്തനത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുത്തത് ഓസ്‌ട്രേലിയന്‍ സ്വദേശിയായ റിച്ചാര്‍ഡ് ഹാരിസ് ആണ്. ഡൈവിംഗ് രംഗത്ത് 30 വര്‍ഷത്തെ പരിചയമുണ്ട് ഹാരിസിന്.

(Visited 154 times, 1 visits today)