പെൺകുട്ടികള്‍ ജീന്‍സും പാന്റ്സും ധരിക്കുന്നതിനെതിരേ വൈദികന്റെ പ്രഭാഷണം; കളിയാക്കലുകളുമായി സോഷ്യൽ മീഡിയ

0

കോഴിക്കോട്: വസ്ത്രധാരണവും വിശ്വാസവും തമ്മിൽ പലപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നതാണ്. എന്നാൽ, അത് എപ്പോളും വ്യക്തിസ്വാന്ത്ര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. ചിലർ മതത്തെ അനുശാസിച്ച് വസ്ത്രം ധരിക്കുമ്പോൾ മറ്റു ചിലർ പരമ്പരാഗത വസ്ത്രങ്ങളിൽ നിന്നും വ്യതിചലിച്ച് വ്യത്യസ്തരാകാറുണ്ട്. പർദ്ദ അടക്കമുള്ള മതബന്ധമുള്ള വസ്ത്രങ്ങളാകട്ടെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആകാറുമുണ്ട്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ക്രൈസ്തവ പെൺകുട്ടികളുടെ വസ്ത്രധാരണമാണ്. ഇതിന് ഇടയാക്കിയതാകട്ടെ ശാലോം ടിവിയിലൂടെ ഒരു വൈദികൻ നടത്തിയ പ്രസംഗവും.

പെൺകുട്ടികൾ ജീൻസും പാന്റ്‌സും ബനിയനും അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെ തുറന്നെതിർത്തു കൊണ്ടാണ് അച്ചന്‍ പ്രസംഗിക്കുന്നത്. പ്രസംഗം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ അൽപ്പം കടന്നുപോയോ എന്നു പലർക്കും തോന്നും. ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമൊക്കെ ആൺ കുട്ടികൾ മാത്രം ഇട്ടാൽ മതിയെന്നാണ് അച്ചന്റെ പക്ഷം. ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിങ്ങള്‍ക്കനുവാദം തരുന്നുണ്ടോ? എന്നാണ് പെണ്‍കുട്ടികളോട് അച്ചന്റെ ചോദ്യം. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ അച്ചന്റെ പ്രസംഗം പുരോഗമന ആശയക്കാരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്.

(Visited 6 times, 1 visits today)