ബ്രൂവറി;സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍

0

ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ കള്ളക്കളികള്‍ പുറത്ത് വന്നിരിക്കുകയാണ്.അബ്കാരി നയം എതിരെന്നുകാട്ടി 2016ല്‍ അപേക്ഷ തള്ളിയ അപ്പോളോ കമ്പനിക്കാണ് രണ്ടു വര്‍ഷത്തിനുശേഷം അനുമതി നല്‍കിയത്.നയത്തില്‍ യാതൊരു മാറ്റവും വരുത്താതെയാണ് നേരത്തെ അപേക്ഷ നിരസിച്ച അതേസ്ഥലത്ത് തന്നെ ബ്രൂവറിക്ക് അനുമതി കൊടുത്തതെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരുക്കുന്നത്.രണ്ട് നിലപാടും എടുത്തത് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനാണ്. ഈ വിവരം പുറത്ത് വന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായ അവസ്ഥയാണ്.

(Visited 54 times, 1 visits today)