ബാണാസുര,മലമ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും

0

മഴ വീണ്ടും ശക്തിപ്രാപിച്ചതിനേത്തുടര്‍ന്ന് വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെയും പാലക്കാട് മലമ്ബുഴ അണക്കെട്ടിന്റെയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റര്‍ വീതവും മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും ഒന്‍പത് സെന്റീമീറ്റര്‍ വീതവും ഉയര്‍ത്തും.എന്നാല്‍, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,397.78 ആയി കുറഞ്ഞു. അതേസമയം ജലനിരപ്പില്‍ കുറവുണ്ടെങ്കിലും മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചൊവ്വാഴ്ച വരെ ഷട്ടറുകള്‍ അടയ്ക്കില്ലെന്നാണ് വിവരം.

(Visited 57 times, 1 visits today)