ഓ​ട്ടോ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 36 കു​പ്പി മാ​ഹി മ​ദ്യം പി​ടി​കൂ​ടി

0

അ​ഴി​യൂ​ർ എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 36 കു​പ്പി മ​ദ്യ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ലാ​യി. ചോ​മ്പാ​ല ചെ​റി​യ പ​റ​മ്പ​ത്ത് സി.​പി.​പ്ര​കാ​ശ​നാണ് പിടിയിലായത്. മ​ദ്യം ക​ട​ത്താൻ ഉ​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.​

പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി വ​ണ്ടി​യി​ൽ 75 കു​പ്പി മ​ദ്യം ക​ട​ത്തു​ക​യാ​യി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യേ​യും പി​ടി​കൂ​ടി​യി​രു​ന്നു. വി​ഷു ഉ​ത്സ​വം അ​ടു​ത്തി​രി​ക്കെ മ​ദ്യ​ക്ക​ട​ത്ത് ത​ട​യാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

(Visited 24 times, 1 visits today)