ഏപ്രിൽ വില്പന: ആൾട്ടോ 800നെ പിന്തള്ളി സ്വിഫ്റ്റ് ഒന്നാം സ്ഥാനത്ത്

0

വാ​ഹ​ന വി​ല്പ​ന​യി​ൽ നീ​ണ്ട കാ​ലം ഒ​ന്നാം സ്ഥാ​നം കൈ​യാ​ളി​യി​രു​ന്ന ആ​ൾ​ട്ടോ 800​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പിന്ത​ള്ളി മാ​രു​തി​യു​ടെ ത​ന്നെ സ്വി​ഫ്റ്റ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഏ​പ്രി​ൽ മാ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യിലെ വി​ല്പ​ന​യി​ലാ​ണ് സ്വി​ഫ്റ്റ് നേ​ട്ടം കൊ​യ്ത​ത്. മി​ക​ച്ച വി​ല്പ​ന നേ​ട്ട​മു​ണ്ടാ​ക്കി​യ ആ​ദ്യ പ​ത്ത് മോ​ഡ​ലി​ൽ ഏ​ഴ് എ​ണ്ണ​വും മാ​രു​തി​യു​ടെ വാ​ഹ​ന​ങ്ങ​ളാ​ണെ​ന്നാ​ണ് സി​യാം പു​റ​ത്തു വി​ട്ട റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ബാക്കി മൂന്നു എണ്ണം ഹ്യൂഡായ് കമ്പനിയുടെ വാഹനങ്ങളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏ​പ്രി​ൽ മാ​സം 23,802 സ്വി​ഫ്റ്റ് കാ​റു​ക​ളാ​ണ് നി​ര​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഇ​ത്15,661 എ​ണ്ണ​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബെ​സ്റ്റ് സെ​ല്ലിം​ഗ് മോ​ഡ​ലാ​യ ആ​ർ​ട്ടോ 800 22,549 കാ​റു​ക​ൾ നി​ര​ത്തി​ലെ​ത്തി​ച്ച് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് നീ​ങ്ങി.

(Visited 1 times, 1 visits today)