ആപ്പിളിന്‍റെ ഇന്ത്യയിലെ ഉത്പാദനം വർധിപ്പിക്കാൻ അനുമതി തേടി

0

സൗ​ത്ത് ഇ​ന്ത്യ​യി​ലെ ടെ​ക് ഹ​ബ്ബാ​യ ബം​ഗ​ളൂ​രു​വി​ൽ ആ​പ്പി​ളി​ന്‍റെ ഉ​ത്പാ​ദ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക​ന്പ​നി അ​നു​മ​തി തേ​ടി​യ​താ​യി ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഐ​ടി മ​ന്ത്രി ര​വി ശ​ങ്ക​ർ പ്ര​സാ​ദ് അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്മ​ർ​ട്ട് ഫോ​ൺ മാ​ർ​ക്ക​റ്റ് ആ​യ ഇ​ന്ത്യ​യി​ൽ ഐ​ഫോ​ണി​ന്‍റെ സാ​ന്നി​ധ്യം ശ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് ക​ന്പ​നി ശ്ര​മി​ക്കു​ന്ന​ത്.

പു​തി​യ പ്ലാ​ന്‍റ് നി​ർ​മി​ക്കു​ന്ന​തി​നും ഉ​ത്പാ​ദ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു​മാ​ണ് ക​ന്പ​നി ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് താ​യ്‌​വാ​ൻ ക​ന്പ​നി​യാ​യ വി​സ്ട്രോ​ണി​ന്‍റെ ബം​ഗ​ളൂ​രു​വി​ലെ പ്ലാ​ന്‍റി​ൽ ഐ​ഫോ​ൺ നി​ർ​മി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്.

(Visited 4 times, 1 visits today)