ഗോസിപ്പുകള്‍ക്ക് വിട; അനുഷ്‌കയും കോഹ്ലിയും ഒന്നാകുന്നു, വിവാഹമാമാങ്കത്തിന് സാക്ഷ്യം വഹിക്കുക ഇറ്റലി

0

വര്‍ഷങ്ങളായി ഗോസിപ്പുകോളങ്ങള്‍ ഇടം നേടിയ താരങ്ങളാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ് ലിയും. അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള പ്രണയം ആരാധകര്‍ക്ക് എന്നം ആവേശമുള്ള കാര്യമാണ്. ഒരിക്കല്‍ പിരിഞ്ഞെങ്കിലും പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അനുസരിച്ച് ഇരുവരും അടുത്ത ആഴ്ച്ച ഇറ്റലിയില്‍വച്ച് വിവാഹിതരാകുമെന്നാണ്. ഇതിനായി കോഹ്ലി നാളെ ഇറ്റലിയിലേക്ക് തിരിക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 9ാം തീയതി മുതല്‍ 12ാം തീയതി വരെയാകും വിവാഹചടങ്ങുകളെന്നാണ് അഭ്യൂഹം.
അനുഷ്‌കയുടെ വീട്ടില്‍ കഴിഞ്ഞ ആഴ്ച്ച പ്രമുഖ ഫാഷന്‍ ഡിസൈനല്‍ സബ്യസാചിമുഖര്‍ജിയെ പാപ്പരാസികള്‍ കണ്ടിരുന്നു. വിവാഹം വസ്ത്രം ഡിസൈന്‍ ചെയുന്നത് ചര്‍ച്ച ചെയ്യാനാണ് സബ്യസാചി മുഖര്‍ജി എത്തിയതെന്നാണ് വാര്‍ത്തകള്‍. വിരാടിന്റെ കുടുംബം മിലനില്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ബന്ധുക്കള്‍ മാത്രമുള്ള ചടങ്ങായിരിക്കും വിവാഹം എന്നാണ് സൂചന.
അനുഷ്‌ക്ക ശര്‍മ്മയോടുളള പ്രണയം കോഹ്ലി ഫെബ്രുവരിയിലാണ് പരസ്യമാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കോഹ്ലി അനുഷ്‌ക്കയോടുളള പ്രണയം തുറന്ന് പറഞ്ഞത്. അനുഷ്‌ക്ക കൂടെയുണ്ടാകുമ്പോള്‍ എനിക്കെല്ലാ ദിവസവും വാലന്റിന്‍ ദിനമാണെന്നാണ് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

(Visited 35 times, 1 visits today)