അല്ലു അർജുനൊപ്പം ഗ്ലാമർ റോളിൽ മലയാളി താരം അനു ഇമ്മാനുവൻ

0

അല്ലു അർജുനൊപ്പം ഗ്ലാമർ റോളിൽ മലയാളി താരം അനു ഇമ്മാനുവൻ എത്തുന്ന ‘നാ പേരു സൂര്യ’യുടെ വിഡിയോ ടീസറിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകരണം. ‘ഇറഗ ഇറഗ’ എന്ന തട്ടുപൊളിപ്പൻ ഗാനത്തിൽ ഗ്ലാമറസായിട്ടാണ് അനു എത്തുന്നത്. അല്ലുവിന്റെ തകർപ്പൻ ഡാൻസും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

വിശാൽ–ശേഖർ എന്നിവർ ചേർന്നാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. രാഹുലും മോഹനയും ചേർന്നാണ് പാട്ട് പാടിയത്. ഇതിന് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിലെ ബ്യൂട്ടിഫുൾ ലവ് എന്ന ഗാനവും വൻതരംഗമായിരുന്നു. ഒരു പട്ടാളക്കാരനായിട്ടാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. വംശി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ് നിർവഹിച്ചിരിക്കുന്നത്. ആക്‌ഷൻ റൊമാന്റിക്ക് ത്രില്ലറായ ചിത്രം ഉടൻ തിയറ്ററുകളിലെത്തും

വാർത്തയും വിനോദവും ഒന്നിച്ചു നിങ്ങളുടെ വിരൽത്തുമ്പിലേക്ക് ഡൗൺലോഡ് ചെയ്യൂ
https://play.google.com/store/apps/details?id=com.topnews.topnewskerala

(Visited 150 times, 1 visits today)