കുട്ടികളെയും കാത്ത് അംഗനവാടികള്‍…

0

Nayana Narayanan

കുരുന്നുകളെ അക്ഷരലോകത്തേക്ക് ആദ്യമായി കൈപിടിച്ചുയര്‍ത്തുന്ന ഇടമാണ്അംഗനവാടികള്‍.കളിയിലൂടെ പഠനമെന്ന രീതിയെന്നാണ് അംഗനവാടികളില്‍ അവലംബിച്ചിരിക്കുന്നത്.കളിക്കാന്‍ കളിക്കോപ്പുകള്‍ ചിത്രം വരയ്ക്കാന്‍ കളര്‍ പെന്‍സിലുകള്‍ കൂട്ടുകൂടാന്‍ നിറയെ ചങ്ങാതിമാര്‍
.വേറെന്തുവേണം കുഞ്ഞുങ്ങള്‍ക്ക്.അംഗനവാടിയിലെത്തുന്ന കുട്ടികളെ വരവേല്‍ക്കാന്‍ പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.എന്നാല്‍ പ്ലേ സ്‌കൂളിന്റെയും സര്‍ക്കാര്‍ പ്രോത്സാഹനമുള്ള പ്രീപ്രൈമറിയുടേയും ഇടയില്‍ പെട്ട് അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകുയാണ്.സ്‌കുളുകളില്‍ എല്‍.കെ.ജി,യു.കെ.ജി ക്ലാസ്സുകളുടെ കടന്നുവരവോടെ അംഗനവാടികളിലേക്ക് കുട്ടികളുടെ വരവ് കുറഞ്ഞു.ഇരുപതോളം കുട്ടികള്‍ ഉണ്ടായിരുന്ന അംഗനവാടികളില്‍ ഇപ്പോള്‍ രണ്ടും മൂന്നുമായി.കുട്ടികളില്ലാത്തതിനാല്‍ അടച്ചുപൂട്ടേണ്ട സാഹചര്യവും ചിലയിടങ്ങളിലുണ്ടെന്ന് അംഗനവാടി അധ്യാപികമാര്‍ പറയുന്നു.പ്രാഥമിക സ്‌കൂളുകളില്‍ പ്രീപ്രൈമറിയെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചത് ആശയക്കുഴപ്പങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ടുണ്ട്. കുട്ടികളുടെ ഭാവി ഒരേ പോലെ ലക്ഷ്യമിടുന്ന രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളായ അംഗനവാടികളും സ്‌കൂളുകളിലെ പ്രീ പ്രൈമറിയും പരസ്പരം കൊമ്പു കോര്‍ക്കുമ്പോള്‍ ഇല്ലാതാകുന്നത് അംഗനവാടികളായിരിക്കും.കേരളത്തില്‍ 36000 അംഗനവാടികളാണുള്ളത്.അതില്‍ 27000 അംഗനവാടികള്‍ക്ക് മോശമല്ലാത്ത സാഹചര്യമുണ്ട്.. അംഗനവാടികളെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യത്തോടെ ഗവണ്‍മെന്റ് രംഗത്തു വന്നിട്ടുണ്ട്. .പുത്തന്‍ പഠനരീതികളെയും കൂണുപോലെ മുളക്കുന്ന ബേബികേയര്‍ യൂണിറ്റുകളേയും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണയില്‍ വളരണം കുട്ടികളെന്ന ലക്ഷ്യം തദ്ദേശ സ്ഥാപനങ്ങളിലൂടെ സര്‍ക്കാരിന്റെ ചുമതലയില്‍ വരണമെന്നതാണ് പിണറായി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

(Visited 7 times, 1 visits today)