12 സ്ത്രീകളുമായി പ്രണയം: പീഡനം; ആഭരണവുമായി മുങ്ങല്‍: മണവാളന്‍ പ്രവീണ്‍ അറസ്റ്റില്‍

വണ്ടൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

0

പ്രണയംനടിച്ച് സ്ത്രീകളെ മാനഭംഗപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്ന യുവാവിനെ നിലമ്പൂര്‍ പോലീസിന്റെ പിടിയിലായി.പ്രതിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സി.ഐ. കെ.എം. ബിജുവും സംഘവും അറസ്റ് ചെയ്തത്.എറണാകുളം കുമ്പളങ്ങി സ്വദേശി കുറുപ്പശ്ശേരി പ്രവീണ്‍ ജോര്‍ജ് (മണവാളന്‍ പ്രവീണ്‍-36) ആണ് അറസ്റ്റിലായത്. വണ്ടൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. മൊബൈല്‍ ഫോണ്‍വഴി പരിചയപ്പെട്ടശേഷം യുവതികളെ വിശ്വാസത്തിലെടുത്താണ് തന്ത്രപരമായി പണവും ആഭരണങ്ങളും തട്ടിയെടുക്കുന്നത്.

വിവാഹവാഗ്ദാനം നല്‍കി പരിചയപ്പെട്ടശേഷം വിവാഹംകഴിഞ്ഞ് താമസിക്കാന്‍ വാടകക്വാര്‍ട്ടേഴ്‌സ് നോക്കാമെന്ന് പറഞ്ഞ് നിലമ്പൂര്‍ ചന്തക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്ന് കോളയില്‍ മദ്യംചേര്‍ത്ത് കഴിപ്പിച്ചശേഷം യുവതിയെ മാനഭംഗപ്പെടുത്തുകയും യുവതി അണിഞ്ഞിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയുമായിരുന്നു. ഈ കേസിലാണ് അറസ്റ്റ്.

മിസ്ഡ് കോള്‍ അടിച്ച് സ്ത്രീകളെ പരിചയപ്പെടുന്ന ഇയാള്‍ നമ്പര്‍ മാറിപ്പോയതാണെന്ന് ആദ്യം പറയും. പിന്നീട് പലപ്പോഴായി വിളിച്ച് പരിചയത്തിലാകുകയുംചെയ്യും. സ്ത്രീകളുടെപേരില്‍ സിം കാര്‍ഡുകള്‍ എടുപ്പിക്കും ഇങ്ങനെ എടുക്കുന്ന നമ്പറുകളില്‍നിന്നുമാണ് മറ്റ് സ്ത്രീകളെ വിളിച്ചിരുന്നത്. പരിചയപ്പെടുന്ന സ്ത്രീകള്‍ക്ക് ഇയാള്‍ തന്റെ ഫോട്ടോയോ വിലാസമോ നല്‍കിയിരുന്നില്ല.

മലപ്പുറം, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ 12 സ്ത്രീകളുമായി അടുപ്പത്തിലാണെന്നും ഇതില്‍ ചിലരെ വിവിധ വാടകക്വാര്‍ട്ടേഴ്‌സുകളില്‍ താമസിപ്പിച്ചിരിക്കയാണെന്നും പ്രവീണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

(Visited 119 times, 1 visits today)