ആലപ്പുഴയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ടു പേർ ശ്വാസംമുട്ടി മരിച്ചു

0

മണ്ണഞ്ചേരിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ രണ്ടു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. അപകടത്തിൽപെട്ട ഒരാളെ രക്ഷപെടുത്തി. മുഹമ്മ സ്വദേശി അമൽ, കണിച്ചുകുളങ്ങര സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിന്‍റെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കിണറ്റിൽ ഇറങ്ങിയ തൊഴിലാളികൾക്ക് ശ്വാസം ലഭിക്കാതെ വന്നതോടെ ബഹളം വച്ചു. നാട്ടുകാർ ഓടിക്കൂടിയാണ് ഒരാളെ രക്ഷിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണ്. ഒരാൾ സംഭവ സ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്.

(Visited 8 times, 1 visits today)