ആലപ്പുഴയില്‍ ആര്‍എസ്എസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം; മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

0

വള്ളികുന്നത്ത് ആര്‍എസ്എസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടായത്. പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. പരിക്കേറ്റ മറ്റ് രണ്ടു പേരെയും കായകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(Visited 44 times, 1 visits today)