നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയിൽ

0

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് ഇന്ന് പരിഗണിക്കും. പ്രതിയെന്ന നിലയില്‍ തനിക്ക് അവകാശപ്പെട്ട രേഖകള്‍ നല്‍കാതെ വിചാരണ പാടില്ലെന്നാണ് ആവശ്യം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടക്കം തെളിവുകള്‍ ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇത് രണ്ടും ഒരുമിച്ചാകും പരിഗണിക്കുക. കേസിന്റെ വിചാരണ ബുധനാഴ്ച തുടങ്ങാനിരിക്കെയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

(Visited 27 times, 1 visits today)