ജങ്ക് ഫുഡുകള്‍ക്കായുള്ള പരസ്യങ്ങളില്‍ താന്‍ അഭിനയിക്കില്ല ;കാരണം വ്യക്തമാക്കി തമിഴ് താരം ശിവകാർത്തികേയൻ

0

ജങ്ക് ഫുഡുകള്‍ക്കായുള്ള പരസ്യങ്ങളില്‍ താന്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി തമിഴ് താരം ശിവകാർത്തികേയൻ . എന്റെ മകള്‍ക്ക് വാങ്ങിക്കൊടുക്കാത്ത സാധനങ്ങള്‍ വാങ്ങാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നത് ശരിയല്ലെന്നു തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തതെന്നും ശിവകാര്‍ത്തി വ്യക്തമാക്കുന്നു.

ജങ്ക് ഫുഡുകള്‍ കഴിക്കുന്ന ശീലം താന്‍ ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. ശരീരത്തിന് നല്ലതല്ലെന്ന് തോന്നിയിട്ട് തന്നെയാണ് ആ ശീലം താന്‍ ഒഴിവാക്കിയത്. തന്റെ ഈ ശീലം നാലരവയസ്സുള്ള തന്റെ മകളിലും പകരാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ പിസ്സ, ബര്‍ഗര്‍ തുടങ്ങിയ യാതൊരുവിധ ജങ്ക് ഫുഡുകളും അവള്‍ക്ക് നല്‍കിയിട്ടില്ല. ശരീരത്തെ ബാധിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും ശിവകാർത്തികേയൻ പറഞ്ഞു.

ശിവകാർത്തികേയനും ഫഹദ് ഫാസിലും ചേർന്ന് അഭിനയിച്ച ‘വേലയ്ക്കാരൻ’ എന്ന ചിത്രം ഈയിടെയാണ് റിലീസ് ചെയ്തത്. സോഫ്റ്റ് ഡ്രിങ്ക്സുകള്‍ക്കും ജങ്ക് ഫുഡുകള്‍ക്കുമെതിരെയുള്ള പ്രമേയമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.

MORE NEWS

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ