മഞ്ജുവാര്യര്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്നു, മാധവിക്കുട്ടിയുടെ യഥാര്‍ത്ഥ ജീവിതം കമലിന്റെ സിനിമയില്‍ ഉണ്ടാകുമൊ? ‘ആമി’ക്കെതിരേ വിമര്‍ശനവുമായി ജനം ടി.വി പ്രോഗ്രാം വിഭാഗം തലവന്‍ മനോജ് മനയില്‍.

0

മലയാളികളുടെ പ്രിയങ്കരിയായ എഴുത്തുകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന; കമലിന്റെ പുതിയ ചിത്രമായ ‘ആമി’ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പുതന്നെ വിവാദങ്ങളുമായി വാര്‍ത്തകളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കാനിരുന്ന നടി വിദ്യാബാലന്‍ പിന്മാറിയത്, മാധവിക്കുട്ടിയുടെ മതം മാറ്റത്തെ സിനിമയില്‍ മഹത്വവല്‍ക്കരിക്കുന്നതിനാലാണെന്ന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു. വിദ്യാബാലന്റെ പിന്മാറ്റത്തെ തുടര്‍ന്നാണ് മാധവിക്കുട്ടിയെ അവതരിപ്പിക്കുവാനുള്ള അവസരം മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരെ തേടിയെത്തിയത്. എന്നാല്‍ വിവാദങ്ങള്‍ ‘ആമിയെ’ വിട്ടൊഴിയുന്നതേയില്ല. പ്രശസ്ത സംഘപരിവാര്‍ സൈദ്ധാന്തികനും ജനം ടി.വി പ്രോഗ്രാം വിഭാഗം തലവനുമായ മനോജ് മനയില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ചിത്രത്തിനെതിരേ ഉയര്‍ത്തിയിരിക്കുന്നത്. മാധവിക്കുട്ടി മതം മാറിയത് പ്രശസ്ത മുസ്ലീം പണ്ഡിതന്‍ വിവാഹം കഴിക്കാം എന്നു പ്രലോഭിപ്പിച്ചതിനാലാണെന്നും, എന്നാല്‍ ആ പണ്ഡിതന്‍ മാധവിക്കുട്ടിയെ സുരയ്യ ആക്കിയ ശേഷം കടന്നു കളഞ്ഞുവെന്നും പ്രസ്തുത പണ്ഡിതന്റെ പേരു സഹിതം മനോജ് ആരോപിക്കുന്നു. ഈ കാര്യങ്ങളൊക്കെ കമലിന്റെ സിനിമയില്‍ ഉണ്ടാകുമോ എന്നും മനോജ് ചോദിക്കുന്നുണ്ട്. മാധവിക്കുട്ടിയെ മതം മാറ്റിയ മതപണ്ഡിതന് ഒരു ദശലക്ഷം ഡോളര്‍ പ്രതിഫലം ലഭിച്ചുവെന്ന ഗുരുതരമായ ആരോപണവും; കമലിനും പണം ഓഫര്‍ ചെയ്യപ്പെട്ടിരിക്കുന്നതിനാലാണോ ഈ പ്രോജക്ടുമായി ഇറങ്ങിയിരിക്കുന്നത് എന്ന ചോദ്യവും മനോജ് മനയില്‍ ഉയര്‍ത്തുന്നുണ്ട്.

മനോജിന്റെ പോസ്റ്റ് വായിക്കാം

[fb_pe url=”https://www.facebook.com/manayill/posts/1240318996053364″ bottom=”30″]

 

മഞ്ജുവാര്യരുടെ വാര്യര്‍ എന്ന വാലിനെയാണ് ഈ സിനിമയിലൂടെ വിറ്റ് കാശാക്കാന്‍ ശ്രമിക്കുന്നതെന്നും, ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിലൂടെ കേരളത്തിൽ നിന്നും പുറത്തു നിന്നും മഞ്ജുവിനു നിരവധി അവാർഡുകളും സമ്മാനങ്ങളും ഒഴുകിയെത്തുമെന്നും; മഞ്ജു മുസ്ലീം മത മൗലികവാദികളാൽ സ്പോൺസർ ചെയ്യപ്പെടുമെന്നും മനോജ് മനയില്‍ ആരോപിക്കുന്നു. ആമിയുടെ തിരക്കഥ വായിക്കുന്നതിനു മുന്‍പ്, മാധവിക്കുട്ടിയുടെ സുഹൃത്തും പ്രശസ്ത മാധ്യമപ്രവര്‍ത്തകയുമായ ലീലാമേനോനെ കാണണമെന്നും, തൃശൂരിലെ ഗ്രീന്‍ ബുക്ക്സ് പുറത്തിറക്കിയ ‘പ്രണയത്തിന്റെ രാജകുമാരി’ (മാധവിക്കുട്ടിയെക്കുറിച്ച് മെറിലി വെയ്സ്ബോഡ് എഴുതിയ ‘ലവ് ക്വീൻ ഓഫ് മലബാർ’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ) വായിക്കണമെന്നും മഞ്ജുവാര്യരെ മനോജ് ഉപദേശിക്കുന്നുമുണ്ട്. മനോജിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ താന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കമലിന്റെ രാഷ്ട്രീയത്തോടുള്ള പക്ഷം ചേരലായി വ്യാഖ്യാനിക്കരുതെന്നും ഭാരതത്തില്‍ ജനിച്ച ഏതൊരാളെയുപോലെ എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയമെന്നും മഞ്ജു വിശദീകരിക്കുന്നുണ്ട്.

മഞ്ജുവിന്റെ പോസ്റ്റ് വായിക്കാം

[fb_pe url=”https://www.facebook.com/theManjuWarrier/photos/pb.110402842500719.-2207520000.1487448745./576102915930707/” bottom=”30″]

 

 

(Visited 26 times, 1 visits today)