20,000 ആധാർ വിവരങ്ങൾ ചോർന്നെന്ന് ഫ്ര​ഞ്ച്​ സു​ര​ക്ഷ ഗ​വേ​ഷ​ക​ൻ; നിഷേധിച്ച്​ യു.ഐ .​ഡി.​എ.ഐ

0

20,000 ആ​ധാ​ർ കാ​ർ​ഡ്​ വി​വ​ര​ങ്ങ​ൾ ഇ​ൻ​റ​ർ​നെ​റ്റി​ൽ ആ​ർ​ക്കും ല​ഭ്യ​മാ​കു​ന്ന ത​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി ഫ്ര​ഞ്ച്​ സു​ര​ക്ഷ ഗ​വേ​ഷ​ക​ൻ എ​ലി​യ​റ്റ്​ ആ​ൽ​ഡേ​ഴ്​​സ​ൺ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ആ​ധാ​ർ കാ​ര്യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ടം
വ​ഹിക്കു​ന്ന ‘യു​നി​ക്​ ​െഎ​ഡ​ൻ​റി​ഫി​ക്കേ​ഷ​ൻ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ’ (യു.ഐ .​ഡി.​എ.ഐ) ഇ​ക്കാ​ര്യം
നി​ഷേ​ധി​ച്ചു.

ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തി​​നി​ടെ, ഒ​രി​ക്ക​ൽ പോ​ലും ത​ങ്ങ​ളു​ടെ ബ​യോ​മെ​ട്രി​ക്​ വി​വ​ര​ശേ​ഖ​രം ചോ​ർ​ന്നി​ട്ടി​ല്ലെ​ന്ന്​ അധി​കൃ​ത​ർ പ​റ​ഞ്ഞു. മു​മ്പും സ​ർ​ക്കാ​ർ വെ​ബ്​​സൈ​റ്റു​ക​ളി​ലെ സു​ര​ക്ഷ പാ​ളി​ച്ച​ക​ൾ എ​ലി​യ​റ്റ്​ ആ​ൽ​ഡേ​ഴ്​​സ​ൺ ചൂണ്ടി​ക്കാ​ണി​ച്ചി​രുന്നു.

ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ​തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​ണ്​ ആ​ധാ​റെ​ന്ന്​ യു.ഐ.​ഡി.​എ.ഐ പ​റ​ഞ്ഞു. ആ​വ​ശ്യ​​മെങ്കിൽ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ആ​ധാ​ർ വി​വ​രം വെ​ളി​പ്പെ​ടു​ത്തും.അ​ത്​ എ​പ്പോ​ഴും ര​ഹ​സ്യ​മാ​യി ​വെ​ക്കാ​നു​ള്ള​ത​​ല്ലെന്നും യു.ഐ .​ഡി.​എ.ഐ വ്യക്തമാക്കി.