19 കിലോമീറ്റര്‍ ചൈനീസ്‌ സൈന്യം കടന്നുകയറി

0

India-chinalocന്യൂഡല്‍ഹി: ജമ്മു കാശ്‌മീരിലെ ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണരേഖ ലംഘിച്ച്‌ ഇന്ത്യന്‍ ഭാഗത്തേക്കു കയറിയ ചൈനീസ് സൈനികര്‍ 19 കിലോമീറ്റര്‍ ഉള്ളിലേക്കു കടന്ന്‌ കൂടാരങ്ങള്‍ സ്‌ഥാപിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റിയെ അറിയിച്ചു.

അതിര്‍ത്തിയില്‍ നിരീക്ഷണത്തിനായി ഇന്ത്യ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും പ്രതിരോധ സെക്രട്ടറി ശശികാന്ത്‌ ശര്‍മയും മറ്റു മുതിര്‍ന്ന ഉദ്യോഗസ്‌ഥരും പ്രതിരോധ കാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റിയെ അറിയിച്ചു. ഒരാഴ്‌ച മുമ്പ്‌ ചൈനീസ്‌ കടന്നുകയറ്റമുണ്ടായ ലഡാക്കിലെ ദൗലത്‌ബെഗ്‌ ഓള്‍ഡിയിലെ ഇപ്പോഴത്തെ സ്‌ഥിതി എന്തെന്ന്‌ അറിയിക്കണമെന്ന്‌ ബി.ജെ.പി. അംഗങ്ങളായ മുക്‌താര്‍ അബ്ബാസ്‌ നഖ്‌വിയും പ്രകാശ്‌ ജാവദേക്കറും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഉദ്യോഗസ്‌ഥര്‍ സമിതി മുമ്പാകെ എത്തിയത്‌.ഉദ്യോഗസ്‌ഥരുടെ വിശദീകരണം അപര്യാപ്‌തമാണെന്നു വിമര്‍ശിച്ച സമിതി മേയ്‌ 30ന്‌ അടുത്ത യോഗം ചേരുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു.
അതിനിടെ, ഇപ്പോഴത്തെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കും കഴിയുമെന്നു ചൈനീസ്‌ വിദേശകാര്യ വക്‌താവ്‌ ഹുവ ചുനിംഗ്‌ പറഞ്ഞു. ലഡാക്കിലെ ചൈനീസ്‌ കടന്നുകയറ്റത്തിന്‌ സമാധാനപരമായ പരിഹാരം കാണാന്‍ വിവിധ തലങ്ങില്‍ കൂടിയാലോചനകള്‍ നടക്കുകയാണെന്ന്‌ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും വ്യക്‌തമാക്കി.

(Visited 1 times, 1 visits today)