സൗദിയില്‍നിന്ന് തിരിച്ചെത്തുന്നവര്‍ക്കായി പുനരധിവാസ പാക്കേജ്

0

umman
സൗദി അറേബ്യയില്‍നിന്ന് തിരിച്ചുവരുന്നവര്‍ക്കായി പുനരധിവാസ പാക്കേജ് തയാറാക്കും. പുനരധിവാസത്തിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. കെ.സി ജോസഫ്, കെ.എം.മാണി, അടൂര്‍ പ്രകാശ്, ഷിബു ബേബി ജോണ്‍ എന്നിവരാണ് അംഗങ്ങള്‍. സൗദിയില്‍നിന്ന് തിരിച്ചയക്കപ്പെടുന്നവരുടെ വിമാനച്ചാര്‍ജ് കേന്ദ്രഗവണ്‍മെന്റ് വഹിക്കും. പാസ്‌പോര്‍ട്ടില്ലാതെ തിരിച്ചുപോരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മിറ്റ് കാര്‍ഡ് നല്‍കാന്‍ സൗദി ഗവണ്‍മെന്റുമായി ചേര്‍ന്ന് പദ്ധതി തയാറാക്കും. ഇതിനായി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കലക്ടറേറ്റുകളില്‍ പ്രത്യേക സെല്‍തുടങ്ങി. കൊച്ചി, പരിയാരം മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് മന്ത്രിസഭ നിര്‍ദേശം നല്‍കി.

 

(Visited 2 times, 1 visits today)