സിവില്‍ സര്‍വീസ് ആദ്യ അഞ്ചുറാങ്കില്‍ മുന്നെണ്ണം മലയാളികള്‍ക്ക്

0

haritha2
സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്കടക്കം ആദ്യത്തെ നാലു റാങ്കുകളില്‍ മൂന്നെണ്ണം മലയാളികള്‍ക്ക്. തിരുവനന്തപുരം തൈക്കാട് സ്വദേശിനി ഹരിത വി.കുമാറിനാണ് ഒന്നാം റാങ്ക്. എറണാകുളം പനമ്പിളളി നഗറിലെ ഡോ.വി.ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ അഞ്ചല്‍പെട്ടി സ്വദേശി ഡോ. ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി. ആദ്യ ഇരുപത് റാങ്കുകളില്‍ ആറു മലയാളികളാണ് ഇടംപിടിച്ചിരിക്കുന്നത്.

രണ്ടാം റാങ്കുകാരനായ ശ്രീറാം ആദ്യപരിശ്രമത്തിലാണ് പ്രഗല്‍ഭ വിജയം നേടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും 2010ല്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ വി.ശ്രീറാം ഇപ്പോള്‍ ഒഡീഷയിലെ കട്ടക് മെഡിക്കല്‍ കോളജില്‍ പി.ജി. ചെയ്യുകയാണ്. എറണാകുളം പനമ്പിളളി നഗര്‍ കൃഷ്ണാലയത്തില്‍ ഡോ.പി.ആര്‍ വെങ്കിട്ടരാമന്‍.രാജമ്മ ദമ്പതികളുടെ മൂത്തമകനാണ് ശ്രീറാം.

തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയശേഷമാണ് നാലാം റാങ്കുകാരന്‍ ആല്‍ബി ജോണ്‍ വര്‍ഗീസ് സിവില്‍ സര്‍വീസ് എഴുതിയത്. തിരുവനന്തപുരത്തെ സിവില്‍സര്‍വീസ് അക്കാദമിയിലായിരുന്നു പരീക്ഷാപരിശീലനം. മൂവാറ്റുപുഴ അഞ്ചല്‍പെട്ടി കുപ്പമലയില്‍ ജോണ്‍ വര്‍ഗീസ്. സലോമി ദമ്പതികളുെട മൂത്തമകനാണ്. തിരുവനന്തപുരത്തെ സിവില്‍ സര്‍വീസ് അക്കാദമയിലായിരുന്നു ഇരുവരുടെയും പരിശീലനം. ആറാം റാങ്കുകാരനായ അരുണ്‍ തമ്പുരാജും പതിമൂന്നാം റാങ്കുകാരന്‍ റാഹുലും 18 ാം റാങ്കുകാരി തനുപ്രിയയും മലയാളിപ്പെരുമയുമായി റാങ്ക് പട്ടികയിലുണ്ട

(Visited 3 times, 1 visits today)